കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന്‍ അല്‍ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു.
ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില്‍ പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്‍ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.