തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ ലീനയുടെ വീടിനു നേരേ ആക്രമണം.
വീടിന്റെ ജനൽ ച്ചില്ലുകൾ അടിച്ചു തകർത്തു. ജനൽച്ചില്ലുകൾ തെറിച്ചു വീണു ലീനക്കും മകനും പരിക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ലീന ആരോപിച്ചു. ഇതു നാലാമത്തെ തവണയാണ് തന്റെ വീടിന് നേരേ ആക്രമണം ഉണ്ടാകുന്നതെന്ന് ലീന ആരോപിച്ചു.
മൂന്ന് ദിവസം മുൻപ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തിയിരുന്നു. അന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നതായും ലീന പറയുന്നു. പൂന്തുറ പോലീസിൽ പരാതി നൽകി.