180-ഓളം രാജ്യങ്ങളിലായി ഏകദേശം 200 കോടിയിലധികം ആളുകള്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളില്‍ ഒന്നാണ് ഒരാളെ ബ്ലോക്ക് ചെയ്യാം എന്നുള്ളത്.
നിങ്ങള്‍ ഒരാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ പിന്നെ അയാള്‍ക്ക് നിങ്ങള്‍ക്ക് മെസ്സേജ് അയക്കാനോ, നിങ്ങളുടെ സ്റ്റാറ്റസ് കാണണോ ഒന്നും തന്നെ സാധിക്കില്ല.
വാട്സ് ആപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാന്‍ സാധിക്കും. വാട്സ്ആപ്പ് കമ്പനി ഇത്തരം ഫീച്ചറുകളൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇത് മനസ്സിലാക്കാന്‍ ചില സിംപിള്‍ ടെക്നിക്കുകളുണ്ട്.
ഒന്നാമത്തെ സൂചന ഇങ്ങനെ…ഒരാളുടെ ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍ വിവരങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോ മാറിയിട്ടും നിങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ മാറിയിട്ടില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തതായി ന്യായമായും സംശയിക്കാം. ഒരാളെ വാട്സ്ആപ്പ് കോള്‍ ചെയ്യാന്‍ പറ്റുന്നില്ലേ? മിക്കവാറും ബ്ലോക്ക് ചെയ്തിരിക്കും.
അതെ സമയം ഈ ഒരു സൂചനകൊണ്ട് മാത്രം നിങ്ങള്‍ ബ്ലോക്ക് ചെയ്തു എന്നുറപ്പിക്കാനും പറ്റില്ല. ആ വ്യക്തി ലാസ്റ്റ് സീന്‍ സെറ്റിങ്സില്‍ മാറ്റം വരുത്തി ഓഫ് ചെയ്തു വച്ചിരിക്കയാണെങ്കില് നിങ്ങള്‍ക്ക് എന്ന് മാത്രമല്ല ആര്‍ക്കും ആ വ്യക്തിയുടെ ലാസ്റ്റ് സീന്‍ സമയം അല്ലെങ്കില്‍ തത്സമയം ഓണ്‍ലൈന്‍ ആണോ എന്നുള്ള വിവരം വ്യക്തമാവില്ല.
നിങ്ങളെ ആരെങ്കിലും വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാലും നിങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ മാറില്ല.
നിങ്ങളെ ആ വ്യക്തി ബ്ലോക്ക് ചെയ്യുമ്പോള്‍ എന്തായിരുന്നു ഫോട്ടോ അത് തന്നെ മാറ്റമില്ലാതെ തുടരും. ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റമില്ലാതെ നിങ്ങളുടെ വാട്സാപ്പില്‍ തുടരുന്നെങ്കില്‍ ഒരു പക്ഷെ ആ വ്യക്തി നിങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കാം.
നിങ്ങളെ ബ്ലോക്ക് ചെയ്ത ഒരു വാട്സ്ആപ്പ് ഉപഭോക്താവിന് മെസ്സേജ് അയച്ചാല്‍ ഒരു ടിക് മാര്‍ക്ക് മാത്രമേ എല്ലായിപ്പോഴും കാണിക്കൂ. അതായത് നിങ്ങളുടെ സെന്റ് ആയിട്ടുണ്ട് പക്ഷെ ഇരട്ട ടിക്ക് മാര്‍ക്ക് വരാത്തതുകൊണ്ട് ഡെലിവര്‍ ആയിട്ടില്ല.
നിങ്ങള്‍ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഇപ്പോഴും ഒറ്റ ടിക് മാര്‍ക്ക് മാത്രം ആണെങ്കില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. ഇങ്ങനെയൊക്കെയാണ് ഒരാള്‍ നിങ്ങളെ വാട്സ് ആപ്പില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണോയെന്നു കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍.