ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന വമ്പൻ പരിപാടിയായ ‘ഹൗഡി മോദി’യിൽ പങ്കെടുക്കുമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച പ്രധാനമമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തീരുമാനമാണ് ട്രപിന്റേതെന്നും അതിൽ നന്ദിയറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ ശക്തി മനസിലാക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും മോദി കൂട്ടിച്ചേർത്തു.നേരത്തെ, വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ‘ഹൗഡി മോദി’യിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചത്.
സെപ്റ്റംബർ 22-നാണ് മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.