ബോളിവുഡ് താരം ഹൃത്വിക് റോഷന് വിവാഹ മോചിതനായെങ്കിലും മുന്‍ ഭാര്യ സുസൈനുമായി നല്ല സൗഹൃദത്തിലാണ്. താരത്തിന്റെ ജന്മദിനത്തിന് ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായെത്തിയപ്പോള്‍ മുന്‍ ഭാര്യ സുസൈന്റെ സ്പെഷല്‍ പിറന്നാള്‍ സന്ദേശമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുസൈന് ഹൃത്വിക്കിന് പിറന്നാള്‍ സന്ദേശം കൈമാറിയത്.ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു സുസൈന് കുറിച്ചത്.
ദുബായിയിലായിരുന്നു സുസൈന്റെയും ഹൃത്വിക്കിന്റെയും പുതുവത്സരാഘോഷം. ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഹൃത്വിക് റോഷന്സൂസൈന് ദമ്പതികളുടേത്. 2014 ലാണ് ഇരുവരും വിവാഹ മോചിതരായത്.17 വര്‍ഷം നീണ്ട ദാന്പത്യ ജീവിതത്തിനാണ് ഇവര്‍ ഗുഡ്ബൈ പറഞ്ഞത്. വേര്‍പിരിഞ്ഞതിനുള്ള യഥാര്‍ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മക്കള്‍ക്ക് വേണ്ടി തങ്ങള്‍ ഒരുമിക്കുമെന്ന് താരങ്ങള്‍ ഇരുവരും ഈയിടെ വ്യക്തമാക്കിയിരുന്നു