നടി ആഞ്ചലയുടെ വിവാദ പരാമർശമാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ബോളിവുഡ് താരം ഹൃത്വിക് റോഷൻ തന്റെ വഴികാട്ടിയും ഉറ്റ സുഹൃത്തുമാണെന്നുള്ള നടിയുടെ പ്രസ്താവന ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. എന്നാൽ തനിക്ക് നടിയെ അറിയില്ലെന്നും അവരെന്തിനാ കള്ളം പറയുന്നതെന്നും ഹൃത്വിക് റോഷൻ മറുപടി കൊടുത്തു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
ഹൃത്വിക്കുമായി കണ്ടുമുട്ടിയപ്പോൾ ആദ്യം തന്നെ ആകർഷണം തോന്നിയിരുന്നെന്നും അദ്ദേഹം വളരെ പിന്തുണ നൽകിയതായും നടി വെളിപ്പെടുത്തിയിരുന്നു. ഡിഎൻഎ വാർത്തയിലാണ് നടിയുടെ അഭിമുഖ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂട്ടത്തിൽ ഹൃത്വിക് റോഷന്റെ കൂടെ നിന്നെടുത്ത സെൽഫിയും ഉണ്ട്. ഉടൻ തന്നെ ഹൃത്വിക് ഇതിന് മറുപടിയും നൽകി.
ഹൃത്വിക്കിന്റെ മറുപടിക്ക് ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. സ്വയം ആളാകാനുള്ള നടിയുടെ അടവാണെന്നും ജസ്റ്റ് ഫാനായിരിക്കുമെന്നുമൊക്കെയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പകുതി ഇന്ത്യനും പകുതി സ്പാനിഷുമായ ആഞ്ചല ക്രിസ്ലിൻസ്കി രണ്ട് തെലുങ്ക് സിനിമയിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചുട്ടുണ്ട്.