പാ​തി വ​ഴി​യി​ൽ ദാ​ന്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച താരങ്ങള്‍! മ​ക്ക​ൾ​ക്ക് വേ​ണ്ടി വീ​ണ്ടും ഒ​ന്നി​ച്ച് ഹൃ​ത്വി​ക് റോ​ഷ​നും സു​സൈനും

പാ​തി വ​ഴി​യി​ൽ ദാ​ന്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച ഒ​രു​പാ​ട് താ​ര​ങ്ങ​ളു​ണ്ട്. ഏ​റെക്കാ​ലം വി​വാ​ഹി​ത​ർ ആ​യി​രു​ന്നി​ട്ടും വ​ലി​യ ശ​ത്രു​ത​യോ​ടെ പി​രി​ഞ്ഞ​വ​രാ​ണ് കൂ​ടു​ത​ലും.

എ​ന്നാ​ൽ മ​ക്ക​ൾ​ക്ക് വേ​ണ്ടി സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന താ​ര​ങ്ങ​ളാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും മു​ൻ​ഭാ​ര്യ സു​സൈനും. വി​വാ​ഹ​മോ​ചി​ത​ർ ആ​ണെ​ങ്കി​ലും ഹൃ​ത്വി​കും ഭാ​ര്യ​യാ​യി​രു​ന്ന സു​സൈനും എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണ്. പ​ല​പ്പോ​ഴും മ​ക്ക​ൾ​ക്ക് വേ​ണ്ടി ഇ​രു​വ​രും ഒ​ന്നി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ചി​രി​ക്കു​ന്ന കാ​ല​ത്ത് താ​ര​കു​ടും​ബം വീ​ണ്ടും ഒ​ന്നി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്ത് വി​ട്ട കു​റി​പ്പി​ലൂ​ടെ ഹൃ​ത്വി​ക് റോ​ഷ​ൻ ത​ന്നെ​യാ​ണ് സു​സൈൻ വീ​ട്ടി​ലെ​ത്തി​യ കാ​ര്യം പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ലോ​കം മ​നു​ഷ്യ​രാ​ശി​യെ കു​റി​ച്ച് സം​സാ​രി​ക്കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ ചേ​ർ​ത്ത് നി​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ഡൗ​ണി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ കു​ട്ടി​ക​ളെ പി​രി​ഞ്ഞ് ഞ​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​നാ​കി​ല്ല. ഈ ​മ​ഹാ​മാ​രി​ക്കെ​തി​രേ പൊ​രു​താ​ൻ ലോ​കം ത​ന്നെ ഒ​രു​മി​ച്ചു.

ലോ​കം മു​ഴു​വ​ൻ മ​നു​ഷ്യ​ത്വ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്പോ​ൾ ന​മ്മ​ൾ കു​ട്ടി​ക​ളു​ടെ കാ​ര്യം കൂ​ടി ആ​ലോ​ചി​ക്ക​ണം. അ​വ​രെ ചേ​ർ​ത്ത് നി​ർ​ത്ത​ണം. അ​ച്ഛ​നും അ​മ്മ​യ്ക്കും തു​ല്യ അ​വ​കാ​ശ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ. അ​ത് ലം​ഘി​ക്കാ​തെ അ​വ​രെ അ​ടു​പ്പി​ച്ച് നി​ർ​ത്താം.

ഇ​തെ​ന്‍റെ മു​ൻ​ഭാ​ര്യ സു​സൈൻ, ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളി​ൽ നി​ന്നു മാ​റി നി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ്വ​മേ​ധ​യാ അ​വ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് എ​നി​ക്കൊ​പ്പം വ​ന്നു. ഞ​ങ്ങ​ളു​ടെ സ​ഹ-​ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ വ​ള​രെ​യ​ധി​കം പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് സു​സൈനു ന​ന്ദി പ​റ​യു​ക​യാ​ണ്.

ഞ​ങ്ങ​ൾ അ​വ​ർ​ക്കാ​യി സൃ​ഷ്ടി​ച്ച ക​ഥ ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ പ​റ​യും. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യാ​ശി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. സ്നേ​ഹം, സ​ഹാ​നു​ഭൂ​തി, ധൈ​ര്യം, ശ​ക്തി എ​ന്നി​വ ഹൃ​ദ​യ​ത്തോ​ടെ തു​റ​ന്ന് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വ​ഴി ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ണ്ടെ​ത്തു​ക​യാ​ണെ എ​ന്നു​മാ​ണ് ഹൃ​ത്വി​ക് കു​റി​ച്ച​ത്.

ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഹൃ​ത്വി​ക് റോ​ഷ​നും സൂ​സൈ​ൻ ഖാ​നും 2000 ലാ​ണ് വി​വാ​ഹി​ത​രാ​വു​ന്ന​ത്. ഏ​റെ കാ​ല​ത്തെ പ്ര​ണ​യ​ത്തി​നും സൗ​ഹൃ​ദ​ത്തി​നു​മൊ​ടു​വി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ദാ​ന്പ​ത്യ​ബ​ന്ധം 2014 ൽ ​അ​വ​സാ​നി​ച്ചു. ഇ​രു​വ​ർ​ക്കും ര​ണ്ട് ആ​ണ്‍​മ​ക്ക​ളാ​ണു​ള്ള​ത്.

വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും എ​ല്ലാ കാ​ല​ത്തും ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല മ​ക്ക​ൾ​ക്ക് വേ​ണ്ടി ഇ​രു​വ​രും പ​ല​പ്പോ​ഴും ഒ​ന്നി​ക്കാ​റു​ണ്ട്. മ​ക്ക​ളു​ടെ പി​റ​ന്നാ​ളും അ​വ​ധി​ക്കാ​ല​വു​മെ​ല്ലാം ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് ആ​ഘോ​ഷി​ക്കാ​റ്.

Related posts

Leave a Comment