ജീവിത പ്രതിസന്ധികളോടു പടവെട്ടി തളരാതെ മുന്നേറുന്ന പെണ്‍കുട്ടി! ഹനാന് വീടു വയ്ക്കാന്‍ ഭൂമി നല്‍കാമെന്നു പ്രവാസി മലയാളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വി​​​ത​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളോ​​​ടു പ​​​ട​​​വെ​​​ട്ടി ത​​​ള​​​രാ​​​തെ മു​​​ന്നേ​​​റു​​​ന്ന ഹ​​​നാ​​​ന് വീ​​​ടി​​​നാ​​​യി അ​​​ഞ്ച് സെ​​​ന്‍റ് സ്ഥ​​​ലം ന​​​ൽ​​​കാ​​​ൻ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കു​​​വൈ​​​റ്റി​​​ലെ മ​​​ല​​​യാ​​​ളി സാ​​​മൂ​​​ഹി​​​ക- സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ജോ​​​യി മു​​​ണ്ട​​​ക്കാ​​​ട​​​നാ​​​ണ് ഹ​​​നാ​​​ന് സ്ഥ​​​ലം ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്. ഹ​​​നാ​​​ൻ പ​​​ഠി​​​ക്കു​​​ന്ന തൊ​​​ടു​​​പു​​​ഴ അ​​​ൽ അ​​​സ​​​ർ കോ​​​ള​​​ജി​​​ൽ പോ​​​യി വ​​​രാ​​​നു​​​ള​​​ള സൗ​​​ക​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് പാ​​​ല രാ​​​മ​​​പു​​​ര​​​ത്ത് അ​​​ന്ത്യാ​​​ള​​​ത്ത് അ​​​ഞ്ച് സെ​​​ന്‍റ് ഭൂ​​​മി ന​​​ൽ​​​കാ​​​നാ​​​ണ് ജോ​​​യി മു​​​ണ്ട​​​ക്കാ​​​ട​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​നാ​​​നു വീ​​​ട് വ​​​യ്ക്കാ​​​നു​​​ള്ള സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ സു​​​മ​​​ന​​​സു​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

Related posts