travchjbന്യൂഡൽഹി: ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐസിഎംആർ.
പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവർക്കും പരിശോധന വേണ്ട. റാറ്റ്, ആർടിപിസിആർ പോസിറ്റിവായവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 222408 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രി കിടക്കയും ഓക്സിജനും വെന്റിലേറ്റർ കിടക്കകളും കിട്ടാതെ കഷ്ടപ്പെടുകയാണ് രാജ്യം. കോവിഡ് വാക്സിന്റെ ക്ഷാമവും രൂക്ഷമാണ്.