ലോകാവസാനം സത്യമാവുന്നുവോ ? ന്യൂ കാലിഡോണിയയില്‍ വമ്പന്‍ ഭൂചലനം; തൊട്ടു പിന്നാലെ സുനാമി മുന്നറിയിപ്പും

 

ലോകത്തെ ഭീതിയിലാഴ്ത്തി ഫ്രാന്‍സിന്റെ ഭാഗമായ ന്യൂ കാലിഡോണിയയില്‍ വമ്പന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് പസഫിക് മേഖലയില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോയല്‍റ്റി ദ്വീപിന്റെ വടക്ക് 85 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. രാവിലെ 9.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ കാലഡോണിയയുടെ തലസ്ഥാനമായ നൗമിയ, വനൗട്ടു എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ സുനാമിത്തിരകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. തീരപ്രേദശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കാലഡോണിയയില്‍ സൈറന്‍ മുഴക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച രാവിലെ 9.46 നുണ്ടായ ഭൂചലനത്തിന് പിന്നാലെ പലതവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് സമുദ്രത്തില്‍ സുനാമിത്തിരകളുടെ സാന്നിധ്യമുണ്ടോയെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിരീക്ഷിച്ചുവവരികയാണ്. ന്യൂ കാലഡോണിയയില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. പസഫിക് സമുദ്രത്തിലെ ഭൂചലന സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 5,600 ഓളം പേരാണ് ഫ്രാന്‍സിന്റെ തീരപ്രദേശത്തുള്ള ലോയല്‍റ്റി ദ്വീപില്‍ വസിക്കുന്നത്. രാത്രിയിലും ഭൂചലനം അനുഭവപ്പെട്ടതോടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പസഫിക് സമുദ്രത്തോട് അടുത്തു കിടക്കുന്ന ലോയല്‍റ്റി ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുവെന്നും ഒക്ടോബര്‍ അവസാനം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നുവെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 9.46 നുണ്ടായ ഭൂചലനത്തിന് പിന്നാലെ പലതവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് സമുദ്രത്തില്‍ സുനാമിത്തിരകളുടെ സാന്നിധ്യമുണ്ടോയെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിരീക്ഷിച്ചുവവരികയാണ്. ന്യൂ കാലഡോണിയയില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. പസഫിക് സമുദ്രത്തിലെ ഭൂചലന സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. പസഫിക് സമുദ്രത്തോട് അടുത്തുകിടക്കുന്ന ഫ്രഞ്ച് ഭൂപ്രദേശമായ ന്യൂകാലഡോണിയ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത വിസ്‌ഫോടനങ്ങളും കുടുതലായി സംഭവിക്കുന്ന പ്രദേശമാണ്. ആദ്യം 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ശക്തി പിന്നീട് കുറയുകയായിരുന്നു. അടുത്ത കുറച്ച് മണിക്കൂറുകളില്‍ തീരപ്രദേശങ്ങളില്‍ തീവ്രതയേറിയ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം.

നിബിറു എന്ന ഗ്രഹം നിലനില്‍ക്കുന്നുവെന്നും ഇത് ഭൂമിയുടെ നാശത്തിന് വഴിവെക്കുമെന്നുമുള്ള ആശയങ്ങളെ പരിഹസിച്ച് ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനും ജ്യോതി ശാസ്തജ്ഞനുമായ ജോനാതന്‍ മക്‌ഡോവല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മണ്ടത്തരങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ജോനാതന്‍ പറയുന്നു. സെപ്തംബര്‍ 23 ന് ലോകം പൂര്‍ണ്ണമായും നശിക്കില്ല എന്നാണ് ഡേവിസ് മെയ്ഡെ പറയുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ലോകം ഇല്ലാതാകുക. സെപ്റ്റംബര്‍ 23 മുതല്‍ ലോകാവസാന ഘട്ടങ്ങള്‍ ആരംഭിക്കുമെന്നും ഭൂമി നമ്മള്‍ കണ്ടതു പോലെ ആയിരിക്കില്ലെന്നും ഡേവിഡ് പറയുന്നു. ഡേവിസ് മെയ്ഡെയുടെ പ്രവചനങ്ങള്‍ ശുദ്ധ അസംബംന്ധം ആണെന്നാണ് ഭൂരിഭാഗം വരുന്ന ക്രിസ്തീയ സമൂഹവും ശാസ്ത്രലോകവും വിശേഷിപ്പിക്കുന്നത്.

ക്രിസ്തുമതത്തില്‍ സംഖ്യാശാസ്ത്രമേ ഇല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതനായ എഡ് ടെസ്റ്റര്‍ പറയുന്നു. പ്രവചനത്തിന് യാതൊരു അടിത്തറയുമില്ലെന്ന് നാസയും പറയുന്നു. അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു. നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. സെപ്തംര്‍ 23 ന് ലോകം അവസാനിക്കില്ലെന്നും ഗവേഷകര്‍ ഉറപ്പും നല്‍കിയിരുന്നു. എന്തായാലും ഭൂകമ്പം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

Related posts