ന്യൂഡൽഹി: നാഗാലാൻഡിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നു മോൺ ജില്ലയിൽ അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.
പിടിച്ചെടുത്തവയിൽ സാറ്റലൈറ്റ് ഫോണും ഉൾപ്പെടുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ നാഗാലാൻഡ് പോലീസിന് കൈമാറി.
രണ്ടു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് ആക്രമണം നടത്താൻ ചില സംഘങ്ങൾ ആയുധങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.