വെനസ്വേല: ഒരു കാലത്ത് കമ്മ്യൂണിസത്തിന്റെ സ്വപ്‌നഭൂമിയായിരുന്ന വെനസ്വേല ഇന്ന് പട്ടിണിയില്‍ നട്ടം തിരിയുകയാണ്. മലയാളികളായ കമ്യൂണിസ്റ്റുകളുടെ പോലും ആവേശമായിരുന്നു ഒരു കാലത്ത് വെനസ്വേല. അമേരിക്കയെ വെല്ലുവിളിച്ച ഹ്യൂഗോ ഷാവേസ് അവര്‍ക്ക് വീരനായകനുമായി. ചെഗവേരയുടെ അര്‍ജന്റീനയ്ക്കും ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയ്ക്കുമൊപ്പം അവര്‍ ഹ്യൂഗോ ഷാവേസിന്റെ ക്യൂബയെ ചേര്‍ത്തുവച്ചു.
എന്നാല്‍ ഇന്ന് ഈ സ്വപ്‌നഭൂമികളില്‍ പരക്കുന്നത് മക്കള്‍ രാഷ്ട്രീയത്തിന്റെ കരിനിഴലാണ്. കേരളത്തിലെ വിപ്ലവസിംഹങ്ങളുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് വെനസ്വേലയില്‍ അരങ്ങേറുന്നത്. 38 വയസ് മാത്രം പ്രായമുള്ള ഷാവേസിന്റെ ഇളയ മകള്‍ മരിയ ഗബ്രിയേലയാണ് ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന.
ഈ യുവതിയുടെ വരുമാനം നാല് ബില്യണ്‍ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാല്‍ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളില്‍ ഇവര്‍ക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.
2002 ല്‍ ഹ്യൂഗോ ഷാവേസിനെയും ഫിഡല്‍ കാസ്ട്രോയേയും ഒന്നിച്ചിരുത്താന്‍
നടത്തിയ നീക്കത്തിലൂടെ മരിയയാണ് തന്റെ ഹീറോയെന്ന് ഷാവേസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പണക്കാരനായിരിക്കുക തെറ്റാണ് എന്ന് പ്രഖ്യാപിച്ച ഹ്യൂഗോ ഷാവേസിന്റെ മകളാണ് ഇപ്പോള്‍ കോടികള്‍ കയ്യിലിട്ട് അമ്മാനമാടുന്നത്. അമേരിക്കയിലെ വേനസ്വേലയുടെ ഓള്‍ട്ടര്‍നേറ്റീവ് അംബാസിഡര്‍ പദവിയിലാണ് ഇവര്‍ നേരത്തെ വിരാചിച്ചിരുന്നത്.
ഈ പദവി ഇവര്‍ ശരിക്കും മുതലാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ എല്ലാ സീമകളും ലംഘിച്ച് കുതിക്കുമ്പോഴാണ് മുന്‍ വിപ്ലവ നേതാവിന്റെ മകള്‍ കോടികളുടെ അധിപയായി മാറിയിരിക്കുന്നത്. രാജ്യത്ത് പരീക്ഷാ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിച്ച് മാനം മുട്ടി നില്‍ക്കുമ്പോള്‍ അടുത്തിടെ വിപ്ലവ നേതാവിന്റെ മകള്‍ കടലിലെ വന്‍ പാര്‍ട്ടിയില്‍ അര്‍ധനഗ്‌നയായി കഴിയാന്‍ മാത്രം ചിലവഴിച്ചത് കോടികളാണ്.
ഹ്യൂഗോ ഷാവിന്റെ പിന്‍ഗാമി നിക്കോളാസ് മഡൂറോ അടുത്തിടെ വിവാദത്തില്‍ നിറഞ്ഞത് വന്‍ പാര്‍ട്ടി രാജ്യത്ത് നടത്തിയാണ്. കോടികളാണ് ഈ പാര്‍ട്ടിയ്ക്ക് വേണ്ടി ഒഴുക്കിയത്. രാജ്യത്തെ സാധാരണക്കാര്‍ ഇപ്പോഴും പട്ടിണി പാവങ്ങളായി തുടരുമ്പോഴാണ് നിക്കോളാസ് മഡൂറോ രാജ്യത്ത് വന്‍ പാര്‍ട്ടി നടത്തിയത്. നിക്കോളാസ് മഡൂറോ അഭിനയിച്ച് സിനിമ വൈറലായി മാറിയതിന്റെ ആഘോഷത്തിനായി അനേകം കോടികളാണ് പൊടിച്ചത്.