താൻ ഒരാളുമായി അഗാധമായ പ്രണയത്തിലാണെന്നു ബോളിവുഡ് നടി ഹുമ ഖുറേഷി. പ്രണയത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതിനിടെയാണ് ഹുമ ഇതു തുറന്നു പറഞ്ഞത്. പ്രണയത്തെക്കുറിച്ച് വാചാലയായ ഹുമ ഖുറേഷി, പക്ഷേ തന്റെ പ്രണയത്തെക്കുറിച്ച് മാത്രം കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞില്ല. താൻ ഒരാളുമായി അഗാധപ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് ആരാണെന്നു മാത്രം പറയുന്നില്ല.
ആ വ്യക്തിയിലേക്ക് താരത്തെ ആകർഷിച്ച ഘടകം എന്താണെന്നു താരം വെളിപ്പെടുത്തുന്നുണ്ട്. തന്നെ പൊട്ടിച്ചിരിപ്പിക്കാനുള്ള ആ വ്യക്തിയുടെ കഴിവാണ് ആ വ്യക്തിയിലേക്ക് ആകർഷിച്ചത്. പ്രണയം ആസ്വദിക്കണമെങ്കിൽ പ്രണയ നിമിഷത്തിൽ അമിത സ്നേഹം കാണിക്കണം. പ്രണയത്തിൽ എല്ലാവരും പൊസസീവാണ്. തനിക്ക് മാത്രമായി പങ്കാളി ഇടം തരണം.
പ്രണയബന്ധത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇരുവരും സത്യസന്ധത പുലർത്തുക. എല്ലാം മറന്ന് പ്രണയിക്കുക. പ്രണയം എങ്ങനെ ആഘോഷിക്കണമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുക. എന്നാലെ ഒരുമിച്ച് സ്വയം പങ്കിടാൻ പറ്റൂ.തന്റെ മാദകമായ ചിരിയാണ് പുരുഷനെ ആകർഷിക്കുന്ന സെക്സ് ആകർഷണീയത എന്നും ഹുമ തുറന്നുപറഞ്ഞു.
പെണ്കുട്ടിയുമായി പ്രണയത്തിലാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കുള്ള ഉപദേശവും താരം നൽകുന്നുണ്ട്. അവളെ പ്രശംസിക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിക്കുക, ഇഷ്ടമുള്ള റസ്റ്ററന്റിൽ കൊണ്ടുപോകുക, ചേർന്ന് നടക്കുന്പോൾ നെറ്റിയിൽ ചുംബിക്കുക, സുരക്ഷിതമായി വീട്ടിൽ കൊണ്ടുപോയി വിടുക, അങ്ങനെ ഒരു ജന്റിൽമാനായിരിക്കാനാണ് താരം പറയുന്നത്. വൈറ്റ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ഹുമ ഖുറേഷി മലയാളികൾക്കും സുപരിചിതയാണ്.