ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയെക്കുറിച്ചു വീണ്ടും ഗോസിപ്പ്. സംവിധായകൻ അനുരാഗ് കശ്യപുമായി ഹുമ ഡേറ്റിംഗിലാണെന്ന തരത്തിലായിരുന്നു ആദ്യം ഇറങ്ങിയ ഗോസിപ്പ്. ഇപ്പോഴിതാ നടൻ സൊഹൈൽ ഖാനെ ചേർത്തും ഗോസിപ്പ് ഇറങ്ങിയിരിക്കുന്നു. ഹുമ സൊഹൈൽ ഖാനുമായി ഡേറ്റിംഗിലാണത്രേ.
ഗോസിപ്പുകൾ തന്നെ അലോസരപ്പെടുത്തില്ലെങ്കിലും സഹോദരതുല്യനായ സൊഹൈൽ ഖാനെ ചേർത്ത് ഗോസിപ്പ് വന്നതിൽ അല്പം വിഷമമുണ്ടെന്ന് താരം പറയുന്നു. ഗോസിപ്പുകളിൽ ഒരു വാസ്തവവുമില്ല. അതുകൊണ്ട് എന്നെ ഗോസിപ്പുകളൊന്നും അസ്വസ്ഥയാക്കില്ല. എന്റെ വീട്ടുകാർക്ക് എന്നെയറിയാം. എന്റെ സൗഹൃദങ്ങളെക്കുറിച്ചും വീട്ടുകാർക്ക് അറിയാം-ഹുമ പറയുന്നു.
സൊഹൈൽഖാനെക്കുറിച്ചുള്ള ഗോസിപ്പിനെക്കുറിച്ച് താരം ഇങ്ങനെ പ്രതികരിച്ചു: “”സൊഹൈൽ എനിക്കു സഹോദരതുല്യനാണ്. അത്തരമൊരാളെ കുറിച്ച് ഗോസിപ്പ് കേൾക്കുന്പോൾ സന്തോഷക്കുറവുണ്ട്. സോഷ്യൽ മീഡിയ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് കാണുന്പോൾ വിഷമമുണ്ട്”-താരം പറഞ്ഞു. അക്ഷയ്കുമാർ നായകനായ ജോളി എൽഎൽബി 2വാണ് ഹുമയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം.
മികച്ചൊരു തിരക്കഥയാണ് ചിത്രത്തിലേത്. ഫെബ്രുവരി പത്തിന് ചിത്രം പ്രദർശനത്തിനെത്തും. അക്ഷയ്കുമാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. ചിത്രത്തിൽ അക്ഷയ്കുമാറിന്റെ കഥാപാത്രത്തെപ്പോലുള്ളൊരു ഭർത്താവിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്- ഹുമ പറഞ്ഞു.