ഓടിക്കൊണ്ടിരിക്കുന്ന വാഹനം പ്രത്യകിച്ച് ഒരു കാരണവുമില്ലാതെ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും സാധാരണമാണ്. എന്നാല് ഇത്തരത്തില് നിന്ന നില്പ്പില് മനുഷ്യര് പൊട്ടിത്തെറിക്കാറുണ്ടോ. ഉണ്ടെന്നു തന്നെയാണ് ഉത്തരം. 1663ല് ഡാനിഷ് അനാട്ടമിസ്റ്റ് ആയിരുന്ന തോമസ് ബര്ത്തോലിന് ആണ് മനുഷ്യസ്വതദഹനത്തെക്കുറിച്ച് ആദ്യമായി പരാമര്ശിച്ചത്. ആ കാലത്ത് പാരീസില് ജീവിച്ചിരുന്ന ഒരു സ്ത്രീ സ്വയം കത്തിയെരിഞ്ഞ് അഗ്നിഗോളമായി മാറിയതിനെക്കുറിച്ച് ബര്ത്തോലിന് രേഖപ്പെടുത്തിയിട്ടുണ്ട്. 1673ല് ഫ്രഞ്ചുകാരനായ ജോനാസ് ഡൂപ്പോണ്ട് തന്റെ പുസ്തകത്തില് സ്വയം തീ പിടിച്ച് മരിച്ചവരുടെ ഒരു പട്ടിക തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ഏതൊരു മനുഷ്യനും ഏത് നിമിഷവും സ്വയം തീ പിടിച്ച് ഒരുപിടി ചാരമാകാന് വളരെ കുറച്ച് സമയം മാത്രം മതി. കഴിഞ്ഞ മുന്നൂറ് വര്ഷങ്ങള്ക്കിടയില് 200 മനുഷ്യരെങ്കിലും സ്വയം അഗ്നിബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ രീതിയില് മരണമടയുന്നവര് മനുഷ്യസ്വത:ദഹനം അഥവാ ഹ്യൂമന് സ്പോണ്ടേനിയസ് കംബസ്റ്റണ് എന്നാണ് അറിയപ്പെടുന്നത്. മദ്യപാനികളാണ് സ്വത:ദഹനത്തിന് വിധേയമാകുന്നത് എന്നൊരു വിശ്വാസം നിലനിന്നിരുന്നു. അത് ഒരു പരിധിവരെ സത്യമാണെന്ന് ശാസ്ത്രജ്ഞര് സമ്മതിക്കുന്നുമുണ്ട്. 1951ല് ഫ്ലോറിഡയിലെ സൈന്റ് പീറ്റര്സ്ബര്ഗില് 67 കാരിയായ മേരി ഹാര്ഡി റീസര്,പൊട്ടിത്തെറിച്ച് മരിച്ചത് ഏറെ ചര്ച്ച ചെയ്യപ്പെട്ടു. 2010 ഡിസംബര് മാസത്തില് ഐയര്ലാന്ഡിലെ കൗണ്ടി ഗാല്വെ എന്ന സ്ഥലത്ത് വെച്ച്, മൈക്കേല്ഫാഹെര്ട്ടി എന്ന ആളുടെ മരണം സ്പൊണ്ടെനിയസ് കംബസ്റ്റണ് ആണെന്ന് സ്ഥിരീകരിച്ചു.
പണ്ടുകാലത്ത് സ്വത:ദഹനത്തെ പിശാചുബാധയെന്നാണ് ജനങ്ങള് വിശ്വസിച്ചിരുന്നത്. എന്നാല് ശാസ്ത്രം ഈ പ്രതിഭാസത്തിന് നല്കുന്നത് മറ്റ് വിശദീകരണങ്ങളാണ്. മനുഷ്യശരീരത്തിനുള്ളിലെ മിഥൈന് എന്ന രാസപദാര്ത്ഥം കുടലില് രൂപപ്പെടുമ്പോള് ദീപനരസങ്ങള് തീ കത്തനാനുള്ള ഊര്ജ്ജം പുറപ്പെടുവിക്കും. അതുകൊണ്ടാണത്രെ പൊട്ടിത്തെറി ഉണ്ടാവുന്നത്. മദ്യപാനികളില് സ്വയം പൊട്ടിത്തെറിക്ക് സാധ്യത കൂടതലാണെന്നും, ഈ വസ്തുതയെക്കുറിച്ച് പഠിക്കുന്നവര് പറയുന്നു. സ്വത:ദഹനത്തിന് ശേഷം വളരെ അപൂര്വ്വമായി മനുഷ്യര് രക്ഷപ്പെട്ട ചരിത്രവും ഉണ്ട്. പക്ഷെ അവര്ക്കെല്ലാം ഗുരുതരമായി പൊള്ളലേറ്റിരുന്നു. സ്പൊണ്ടേനിയസ് കംബസ്റ്റണ് എന്ന പ്രതിഭാസത്തെ ശാസ്ത്രം പല രീതിയില് വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ അസാധാരണമായി മാത്രം കാണുന്ന ഈ സംഭവത്തെക്കുറിച്ച് ഇനിയും പഠനങ്ങള് നടത്താനുണ്ടെന്നും അവയ്ക്ക് വ്യക്തമായ കാരണങ്ങളും മുന്കരുതലുകളും എടുക്കേണ്ടതുണ്ടെന്നും ശാസ്ത്രം പറഞ്ഞുവയ്ക്കുന്നു.