കൊല്ലം മനുഷ്യാവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുകേഷ് എം എൽ എ . ദേശീയ മനുഷ്യാവകാശ സമിതിയുടെ കൊല്ലം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ു അദ്ദേഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ സമൂഹത്തിനു നൽകുന്ന സംഭാവനകൾ വളരെ വലുതാണ്.
മനുഷ്യാവകാശ പ്രവർത്തകർ കൂടുതൽ കരുത്താർജിക്കുന്നതാണ് ജനാധിപത്യ സംവിധാനത്തിന് വേണ്ടത്. ചടങ്ങിൽ പ്രളയ കാലത്തു മനുഷ്യജീവൻ രക്ഷിക്കുവാൻ കൊല്ലത്തു നിന്നും പോയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് മുകേഷ് എം എൽ എ യിൽ നിന്നും സ്വീകരിച്ചു.
നിയമ പുസ്തക വിതരണം റിട്ട.ജില്ലാ ജഡ്ജ് ഇന്ദുകല മോഹൻ നടത്തി. മെമ്പർഷിപ് വിതരണം ദേശീയ ചെയർമാൻ കെ യു. ഇബ്രാഹിം , ആർ രഘുത്തമൻ നായർ എന്നിവർ നടത്തി. സ്ഥാപക ചെയർമാൻ ഡോ. പി.സി. അച്ചൻകുഞ് ആമുഖ പ്രസംഗം നടത്തി. ചികിത്സ ധനസഹായവും വീൽ ചെയർ വിതരണവും മുകേഷ് എം എൽ എ നിർവഹിച്ചു. മുതിർന്ന പ്രവർത്തകൻ കുഞ്ഞാണ്ടിച്ചൻ, മനുഷ്യാവകാശ പ്രവർത്തകൻ ഗണേഷ് എന്നിവരെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജി. വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുമരകം രഘുനാഥ്, അഡ്വ. ബോറിസ് പോൾ, അനൂപ് സബർമതി, രാജേഷ് ആയൂർ, എസ്. മോഹനകുമാർ, സജീവൻ കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു.