
കോഴിക്കോട് : പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
വീഡിയോയില്‍ പരാമര്‍ശിക്കുന്ന പോലീസുകാരെക്കുറിച്ചുൾപ്പെടെ വിശദമായി അന്വേഷിക്കാനാണ് കമ്മീഷന് ഉത്തരവ്.