ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷ്ക്രി​യ​ത്വം; കു​റ്റാ​രോ​പി​ത​രാ​യ പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നതിനെതിരേ വി​മ​ർ​ശ​ന​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നാ​യി മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​മ്പോ​ൾ കു​റ്റാ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ട് അ​ന്വേ​ഷി പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഇ​തു​മൂ​ലം റി​പ്പോ​ർ​ട്ടു​ക​ളു​ടെ കൃ​ത്യ​ത​യും വി​ശ്വാ​സ്യ​ത​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പറഞ്ഞു.ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷ്ക്രി​യ​ത്വം കാ​ര​ണ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു.ര​ജി​സ്റ്റേ​ഡ് ത​പാ​ൽ അ​യ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നെ​യ്യാ​ർ​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യാ​ണ് നെ​യ്യാ​ർ​ഡാം പോ​ലീ​സി​നെ കൊ​ണ്ട് നെ​ടു​മ​ങ്ങാ​ട് ഡി ​വൈ​എ​സ്പി അ​ന്വേ​ഷി​പ്പി​ച്ച​ത്.

ഡി​വൈ​എ​സ്പി​യു​ടെ ന​ട​പ​ടി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​യി ക​മ്മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. കു​റ്റാ​രോ​പി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ൻ ത​ള്ളി.

അ​ന്വേ​ഷ​ണം നെ​ടു​മ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​വും റൂ​റ​ൽ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി റ​ജി ജോ​ണാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment