ഉദ്യാനത്തില്‍ വിശ്രമിച്ചിരുന്ന ആളുടെ മേല്‍ വിമാനത്തില്‍ നിന്ന് മനുഷ്യവിസര്‍ജ്യം വര്‍ഷിച്ചു. ബ്രിട്ടണിലെ വിന്‍സറില്‍ ഇക്കഴിഞ്ഞ ജൂലായ് പകുതിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
പ്രദേശിക ജനപ്രതിനിധിയായ കരെന്‍ ഡേവിസ് ഈ വിഷയം വിന്‍സറിലെ റോയല്‍ ബോറോ ഏവിയേഷന്‍ ഫോറത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്.
പൂന്തോട്ടത്തിനു മുകളിലൂടെ പറന്ന വിമാനം തോട്ടം പൂര്‍ണ്ണമായൂം വൃത്തികേടാക്കിയെന്ന് കരെന്‍ ഡേവീസ് ചൂണ്ടിക്കാട്ടി. പൂന്തോട്ടവും ഗാര്ഡന് അംബ്രെല്ലകളും നശിപ്പിക്കുക മാത്രമല്ല, ഉടമയേയും മനുഷ്യവിസര്‍ജ്യത്തില്‍ കുളിപ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എല്ലാ വര്‍ഷവും ഉറഞ്ഞ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ തള്ളുന്ന പതിവുണ്ട്. എന്നാല്‍ ഇത് ഉറഞ്ഞ അവശിഷ്ടങ്ങള്‍ ആയിരുന്നില്ല. തോട്ടം ഉടമയുടെ ആ അനുഭവം വളരെ ഭയാനകമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യവും പ്രത്യേകം ടാങ്കുകളില്‍ ശേഖരിക്കുകയും വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മാലിന്യം നീക്കുന്നതിനുള്ള സംവിധാനത്തില്‍ പുറത്തേക്ക് കളയുകയുമാണ് പതിവ്.