കൊച്ചി: ചൈനയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ തോപ്പുംപടി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അഷ്കര്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ലാവോസിലെ യിങ് ലോംഗ് കമ്പനിയിലേക്കാണ് നാലു ലക്ഷം രൂപ വാങ്ങി തൊഴിലാളികളെ കയറ്റിയച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ആറു പേരാണ് ഇത്തരത്തില്‍ ചൈനയിലേക്ക് പോയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ തോപ്പുംപടി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.