ന്യൂഡൽഹി: 22 വർഷം മുമ്പ് പാക്കിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യന്‍ സ്ത്രീയെ പാക്കിസ്ഥാനില്‍നിന്നുള്ള ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ കണ്ടെത്തി.
75കാരിയായ ഹമീദ ബാനുവിനെ അവരുടെ കൊച്ചുമകനാണ് യൂട്യൂബ് ചാനലിലൂടെ തിരിച്ചറിഞ്ഞത്. ഹമീദ ബാനുവിനെ പിന്നീട് നാട്ടിൽ തിരിച്ചെത്തിച്ചു. ദുബായില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുക്കാര്‍ ഹമീദ ബാനുവിനെ കബളിപ്പിച്ച് 2002ലാണ് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത്.
നാട്ടിൽ തിരിച്ചെത്തിയ ഹമീദ ബാനു പാക്കിസ്ഥാനിലെ തന്റെ 22 വര്‍ഷത്തെ ജീവിതത്തെക്കുറിച്ച് വിശേഷിപ്പിച്ചത് “ജീവനുള്ള ശവം’ എന്നായിരുന്നുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.