ബംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നരബലി നടത്തണമെന്ന ജ്യോതിഷിയുടെ നിർദേശപ്രകാരം ഹോട്ടൽ ജീവനക്കാരൻ 50 വയസുകാരനെ കൊലപ്പെടുത്തി.
ചിത്രദുർഗയിലെ ചല്ലക്കെരെയിലാണു സംഭവം. ജി.എച്ച്. പ്രഭാകർ ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശി ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു.
സമ്പത്തുണ്ടാകാൻ വഴിതേടിയെത്തിയ റെഡ്ഡിയോടു നരബലി നൽകിയാൽ നിധി ലഭിക്കുമെന്നു രാമകൃഷ്ണ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, കൊലപാതകത്തിനു പദ്ധതിയിട്ട റെഡ്ഡി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം കത്തികൊണ്ടു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.