ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ വീണ്ടും മഞ്ഞക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നു, ഹ്യൂമിന്റെ വരവ് ചോദിച്ച പൈസയില്‍ കുറവുവരുത്തി, ആഘോഷമാക്കി ആരാധകര്‍

Kerala Blasters FC captain Iain Hume celebrates scoring Kerala Blasters FC second goal during the 1st Semi Final match of the Hero Indian Super League between Kerala Blasters FC and Chennaiyin FC held at the Jawaharlal Nehru Stadium, Kochi, India on the 13th December 2014. Photo by: Shaun Roy/ ISL/ SPORTZPICSമലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ തിരിച്ചെത്തുന്നു. മുംബൈയിലുള്ള കനേഡിയന്‍ താരം ഐഎസ്എല്‍ ഫുട്‌ബോള്‍ നാലാം സീസണില്‍ കേരളത്തിനായി കളിക്കുമെന്ന് ഗോള്‍ഡോട്ട്‌കോമും സ്‌കൈ സ്‌പോര്‍ട്‌സും റിപ്പോര്‍ട്ട് ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. ആദ്യം ചോദിച്ചതിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് കരാര്‍.

ലലിഗ വമ്പന്‍മാരായ അത്‌ലറ്റിക്കോ മഡ്രിഡുമായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി വഴി പിരിഞ്ഞതിന് പിന്നാലെയാണ് ഹ്യൂം ക്ലബ് വിടാന്‍ ആലോചിക്കുന്നത്രെ. ആദ്യ സീസണില്‍ ഹ്യൂമിന്റെ മികവിലാണ് കേരളം ഫൈനലിലെത്തിയത്. സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയതും ഈ കനേഡിയന്‍ താരമായിരുന്നു. ആദ്യ സീസണിലെ തകര്‍പ്പന്‍ പ്രകടത്തോടെ മലയാളി മനസ്സില്‍ ഹീറോ ആയി മാറിയ ഹ്യൂം പിന്നീട് കോല്‍ക്കത്തയ്ക്ക് പേയെങ്കിലും കേരളവുമായുളള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളില്‍ അത്‌ലറ്റിക്കോ കോല്‍ക്കത്ത താരമായിരുന്നു ഹ്യൂം.

ലീഗില്‍ കേരളത്തില്‍ ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുന്നതില്‍ കനേഡിയന്‍ താരത്തിന്‍റെ പങ്ക് നിര്‍ണായകമായിരുന്നു. ഇടയ്ക്കിടെ കേരള സന്ദര്‍ശനം നടത്താറുളള താരം കഴിഞ്ഞ ജന്മദിനം ആഘോഷിച്ചതും കേരളത്തിലായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് തന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ടീം വിട്ടതെന്നതായിരുന്നു കോല്‍ക്കത്തയില്‍ എത്തിയതിനെ കുറിച്ചുളള ഹ്യൂമിന്റെ വിശദീകരണം. കേരളത്തോടു വലിയ ഇഷ്ടമാണെന്നു ഇയാന്‍ ഹ്യൂം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഈ നാടിനെ മറക്കാനാവില്ല. 17 വര്‍ഷത്തെ കളി ജീവിതത്തില്‍ ഏറ്റവും നല്ല അനുഭവം സമ്മാനിച്ചതു കേരളമാണ്. ഇവിടെ എനിക്കു നല്ല സുഹൃത്തുക്കളെക്കിട്ടി. അവരോടൊപ്പം സമയം പങ്കിടാന്‍ ഇടയ്ക്കിടെ വരും. എതായാലും വാക്കുപാലിക്കുകയാണ് ഹ്യൂമേട്ടന്‍.

Related posts