ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ൽ  വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ


കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ൽ ഒ​ന്നു​വീ​തം സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 6.05 ന് ​ബം​ഗ​ളൂ​രു​വി​ന് പു​റ​പ്പെ​ടു​ന്ന 16319- ന​മ്പ​ർ വ​ണ്ടി​യി​ൽ നാ​ളെ മു​ത​ൽ ജൂ​ലൈ ര​ണ്ട് വ​രെ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ച് അ​ധി​ക​മാ​യി ഉ​ണ്ടാ​കും.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​യ്ക്ക് രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന 16320 ന​മ്പ​ർ ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം 14 മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ​യു​ള്ള വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​രു അ​ധി​ക സ്ലീ​പ്പ​ർ കോ​ച്ച് ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തേ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​ക​മാ​യി ഏ​സി കോ​ച്ചു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment