തലശ്ശേരി: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെന്റെയും സമഗ്രവികസന പദ്ധതിയുടെയും ഭാഗമായി കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികവിെന്റെ കേന്ദ്രമാകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 23 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കുന്ന മാസ്റ്റർ പ്ലാനിന് സമഗ്ര വിദ്യാലയ വികസന സമിതി രൂപംനൽകിയതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്കൂളിലെ മുഴുവൻ ക്ലാസുകളും ലാബുകളും അത്യാധുനിക സൗകര്യങ്ങളോടുകൂടി ഹൈടെക്ക് ആക്കും.കൂടാതെ കുട്ടികളുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി, വായന മുറികൾ, ഭാഷാലാബുകൾ, മൾട്ടിമീഡിയ റൂം,പൊതുഹാളുകൾ, ഇൻറർനെറ്റ്, വൈഫൈ സൗകര്യം, ഇൻഡോർ സ്റ്റേഡിയം അടക്കമുള്ള വിശാലമായ കളിസ്ഥലം,കാമ്പസ് സൗന്ദര്യവത്കരണം, അടുക്കള, ഭക്ഷണശാല, ജിംനേഷ്യം, യോഗ, കളരി, കരാെട്ട, നീന്തൽ പരിശീലനത്തിനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, ടീച്ചേഴ്സ് പരിശീലന കേന്ദ്രം,ഗതാഗതസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജൈവവൈവിധ്യ പാർക്കിനും ഇതിെൻറ ഭാഗമായി രൂപം നൽകിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെന്റെ ഭാഗമായി ശനിയാഴ്ച സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി – അധ്യാപക സംഗമം വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ.എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയാകും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, പി.ടി.എ പ്രസിഡൻറ് പി.എം. വേണു, കതിരൂർപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. പവിത്രൻ, സ്കൂൾപ്രിൻസിപ്പൽ ജ്യോതി കേളോത്ത്, ചന്ദ്രൻ കക്കോത്ത്, പി.കെ. സുഗത, പാർവതി മീര എന്നിവർ സംബന്ധിച്ചു.
പൂർവ വിദ്യാർഥികൾ 100 പവൻ നൽകും
തലശ്ശേരി: മികവിെൻറ കേന്ദ്രമാകുന്ന കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികൾ നൂറു പവൻ സ്വർണാഭരണം നൽകും.ശനിയാഴ്ച നടക്കുന്ന പൂർവ വിദ്യാർഥി – അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇത് ഏറ്റുവാങ്ങും. സംഗമത്തിെന്റെ സംഘാടക സമിതി യോഗത്തിൽ 47 പവൻ സ്വർണാഭരണം പലരും വാഗ്ദാനം
നൽകിയിരുന്നു. ഇതിനെ തുടർന്നാണ് 100 പവൻ സ്വർണാഭരണം നൽകുകയെന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുള്ള പ്രവർത്തനങ്ങൾക്ക് പൂർവ വിദ്യാർഥികളിൽ നിന്ന് ലഭിച്ച സഹകരണമാണ് ഇത്രയും പവൻ ശനിയാഴ്ച മന്ത്രിക്ക് കൈമാറുന്നതിന് വഴിവെക്കുന്നത്.