‘വിജയാ ഓരോന്നിനും അതിന്റേതായ സമയമുണ്ട്; രാജ്യത്ത് ഇന്നു നൂറാണ് താരം; മോദിക്ക് നന്ദി പറഞ്ഞ് കടക്കാര്‍; ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്ന് കുടിയന്‍മാര്‍

RUPEES-FB

കോട്ടയം: കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നൂറുരൂപയ്ക്കു ഡിമാന്‍ഡ് കൂടി. ആയിരം, അഞ്ഞൂറു രൂപ കാണിച്ച് വീമ്പടിച്ചുനടന്നവര്‍ ഇന്ന് നൂറുരൂപ ഉള്ളവന്റെ പിന്നാലെ നടക്കുകയാണ്. കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് നൂറു രൂപ നോട്ട് താരമാകുന്നത്. നാളെ മുതല്‍ പുതിയ അഞ്ഞൂറ്, ആയിരം  രൂപ നോട്ടുകള്‍ പുറത്തിറങ്ങുന്നതോടെ നൂറിന്റെ ഡിമാന്‍ഡ് പോകും എന്നിരുന്നാലും കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് നൂറിന് രാജയോഗം ഉണ്ടാവുന്നത്. നൂറുരൂപകൊണ്ടു കടയില്‍പോയാല്‍ ഒന്നും ആകില്ലെന്നു പറയുന്നവര്‍ക്ക് ഇന്ന് നൂറിന്റെ ശരിക്കും വില മനസിലായി.ഇന്നേതായാലും

 ഇനി ആരും കടം തിരിച്ചു ചോദിക്കില്ല… മോദിക്ക് നന്ദി

കോട്ടയം: കടക്കാരെ പേടിച്ചു ഒളിച്ചു നടക്കുന്ന പാവപ്പെട്ടവര്‍ ഇന്ന് ചങ്കും വിരിച്ച് അവരുടെ മുമ്പിലൂടെ നടക്കും. കാരണം മറ്റൊന്നുമല്ല, മോദിയുടെ പ്രഖ്യാപനം തന്നെ. ഇന്നലെ രാത്രിയില്‍ നടന്ന ഈ പ്രഖ്യാപനം ഇന്ത്യയില്‍ എവിടെയും ആഞ്ഞു തന്നെയാണ് വീശിയത്. ആ വീശലിലാണ് കടം കൊടുക്കാനുള്ളവര്‍ ഇങ്ങനെ ഒരു ഉത്തരം കണ്ടെത്തിയത്. “എന്റെ പൊന്നു ചേട്ടാ… എന്റെ കൈയ്യില്‍ ആകെയുള്ളത് അഞ്ഞൂറും ആയിരവുമാണ്. ചേട്ടനു വേണമെങ്കില്‍ ഞാന്‍ അതു തരാം. ബാങ്ക് ഉണ്ടായിരുന്നെങ്കില്‍ അവിടുന്ന് എടുത്തു തരാമായിരുന്നു. എന്തു ചെയ്യാനാ..

ബിവറേജസില്‍ ഇന്നു താരം ക്വാര്‍ട്ടര്‍ തന്നെ
കോട്ടയം: എന്തൊക്കെയായാലും മോദിയുടെ പ്രഖ്യാപനത്തില്‍ ഏറ്റവും വലഞ്ഞത് പാവം മദ്യപാനികള്‍ തന്നെ. 100 രൂപ ക്വാര്‍ട്ടര്‍ പല ബിവറേജസിലും തീര്‍ന്നു പോയി എന്നാണ് കിട്ടുന്ന റിപ്പോര്‍ട്ട്.എന്നാലും സര്‍ക്കാരിന് ഇത്ര ലാഭമുണ്ടാക്കി തരുന്ന ഞങ്ങളോട് ഇമ്മാതിരി ചെയ്ത്തു വേണ്ടായിരുന്നു” എന്നാണ് പാവം മദ്യപാനികള്‍ മോദിയോട് പറയുന്നത്.

Related posts