ഓരോ നാട്ടിലേയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ന്യൂസിലന്റിലെ ഒരു ചെറിയ ഗ്രാമമായ ഹണ്ടര്‍ വില്ലയില്‍ നടക്കുന്ന വിനോദപരിപാടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്താല്‍ ആരും ഞെട്ടിപ്പോകും. വെറും നാനൂറ് ആളുകള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. എന്നാല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ ഈ ഗ്രാമത്തില്‍ എത്തിച്ചേരുന്ന ഒരു ദിവസമുണ്ട്. ഹണ്ട് വേ ഫെസ്റ്റ് നടത്തുന്ന ദിവസം. വേട്ടക്കാരുടെ ഉത്സവമാണന്ന്. വേട്ടയും വേട്ട മൃഗങ്ങളുമായി ബന്ധപ്പെട്ട ഫെസ്റ്റാണത്. മത്സരങ്ങളും ഇത്തരത്തിലാണ്. പച്ചമാംസം തിന്നുക, വേട്ട നായക്കളോടൊപ്പം ഓട്ട മത്സരം നടത്തുക തുടങ്ങിയവയാണ് പ്രധാന മത്സരയിനങ്ങള്‍.
വേട്ടനായ്ക്കളോടൊപ്പമുള്ള ഓട്ടമത്സരത്തിന്റെ പേരാണ് ഷമോസിന്‍. കല്ലുകളും മുള്ളുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെയും താഴ്‌വരകളിലൂടെയുമൊക്കെയാണ് ഓടേണ്ടത്. ഓടുന്ന വഴിയില്‍ ചില പ്രതിബന്ധങ്ങളെ നേരിടേണ്ടതായി വരും. ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കടിച്ചെടുത്ത് ഓടുക എന്നതാണ് അതിലൊന്ന്. ഓടുന്നതിനിടയില്‍ ചിലപ്പോള്‍ ചീഞ്ഞ മാംസം, പുഴുക്കളുടെ കൂമ്പാരം എന്നിങ്ങനെ അറപ്പ് തോന്നിപ്പിക്കുന്ന വസ്തുക്കളിലേയ്ക്ക് മുഖമടിച്ച് വീണെന്നിരിക്കും. അതൊന്നും കാര്യമാക്കാതെ ഓട്ടം പൂര്‍ത്തിയാക്കുന്നവരാണ് മത്സരത്തില്‍ വിജയിയാവുക. എന്തൊരു വട്ടുതരം എന്ന തോന്നുമെങ്കിലും നാട്ടുകാരൊന്നാകെ കാത്തിരിക്കുന്ന ഉത്സവമാണ് ഇത്.