ന്യൂഡൽഹി: കർണാടകത്തിലെ മുൻ ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര (എസ്.സി.) ഖുന്തിയയെ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ചെയർമാനായി നിയമിച്ചു. 1981 ബാച്ച് ഐഎഎസ് ഓഫീസറായ ഇദ്ദേഹം ഒഡീഷ സംസ്ഥാനക്കാരനാണ്. ഫെബ്രുവരി 21നു ടി.എസ്. വിജയൻ വിരമിച്ചപ്പോൾ ഒഴിവായതാണ് ഐആർഡിഎഐ ചെയർമാൻ സ്ഥാനം.
ഭൗതികശാസ്ത്രത്തിൽ എംഎസ്സി, കംപ്യൂട്ടർ സയൻസിൽ എം ടെക്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി എന്നിവയിൽ എംഎ, ഇക്കണോമിക്സിൽ ഡോക്ടറേറ്റ് എന്നിവ ഉള്ളയാളാണു ഖുന്തിയ.