അയര്‍ലന്‍ഡിനെ വിറപ്പിക്കാന്‍ ശേഷിയുള്ള ഒഫേലിയ തീരത്തോടടുക്കുമ്പോള്‍ രാജ്യമാകെ അതീവ മുന്‍കരുതലില്‍. അയര്ലന്ഡിലാകെ റെഡ് കാറ്റഗറി സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഒഫേലിയ അറ്റ്ലാന്റിക് സമുദ്രത്തില്‍നിന്നു ഐറിഷ് തീരത്തു കയറുമെന്നാണ് പ്രവചനം.
വെക്സ്ഫോഡ്, ഗോള്‍വേ,മേയോ, കെറി,ലിമറിക്ക്,വാട്ടര്‍ഫോഡ് എന്നീ കൗണ്ടികളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് കാറ്റഗറി മുന്നറിയിപ്പ് രാജ്യമാകെയാക്കി. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. സ്കൂളുകള്‍ തുറക്കില്ല. ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല.