മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ നടുറോഡിൽ പഞ്ഞിക്കിട്ട് മുൻഭാര്യമാർ. തമിഴ്നാട് റസിപാളയത്തിലാണ് സംഭവം. ദിനേശ് എന്നാണ് ഇയാളുടെ പേര്. 2016ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. തിരുപ്പൂർ സ്വദേശിനിയായ പ്രിയദർശിനിയെയാണ് ദിനേശ് വിവാഹം ചെയ്തത്.
എന്നാൽ ഇയാളുടെ മാനസികപീഡനത്തെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിവാഹമോചിതയും രണ്ട് വയസുള്ള കുട്ടിയുമുള്ള ഒരു സ്ത്രീയെ ദിനേശ് വിവാഹം ചെയ്തു. എന്നാൽ ഇയാൾക്കൊപ്പം ജീവിക്കാൻ സാധിക്കാതെ വന്നതോടെ ഇവരും ദിനേശുമായി പിരിഞ്ഞു.
പിന്നീട് മാട്രിമോണിയൽ വഴി ദിനേശ് വീണ്ടും വിവാഹം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് അറിഞ്ഞെത്തിയ മുൻ ഭാര്യമാരും ബന്ധുക്കളും ദിനേശിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ദിനേശ് ഓഫീസിന് പുറത്തേക്ക് എത്തിയപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവരാണ് ഇവരെ പിടിച്ചു മാറ്റിയത്.