കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊരിവെയിലത്ത് റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് ദാഹവും ക്ഷീണവും അകറ്റാൻ ഹുസൈന്റെ കരിക്ക് വിതരണം.
പുക്കാട്ടുപടി സ്വദേശിയായ ഹുസൈൻ കാക്കനാട് യൂത്ത് ഹോസ്റ്റലിനു സമീപം കരിക്ക് കച്ചവടം നടത്തുന്നയാളാണ്. പാലക്കാട്ടുനിന്നു കൊണ്ടുവന്ന 1,700 കരിക്കാണ് വിവിധ പ്രദേശങ്ങളിൽ റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് നൽകിയത്.
ലോക്ക് ഡൗൺ ആയതിനാൽ കച്ചവടം കുറവാണെന്നും ഒരു നന്മയാകട്ടെയെന്നു കരുതിയാണ് ഇതു ചെയ്യുന്നതെന്നും ഹുസൈൻ പറയുന്നു.