ഇതാണ് പട്ടിണിപാവങ്ങളുടെ ഇന്ത്യ! ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ പണമില്ല, മൃതദേഹവുമായി 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്ന് 42കാരന്‍!

odisa 2ലോക സാമ്പത്തികശക്തിയായി ഇന്ത്യ കുതിക്കുകയാണെന്ന വീരവാദങ്ങള്‍ മുഴക്കുന്നവര്‍ ഈ വാര്‍ത്തയൊന്നു കേള്‍ക്കൂ. ഇത് കെട്ടുകഥയോ സിനിമാരംഗമോ ഒന്നുമല്ല. ദനാ മജ്ഹി എന്ന മധ്യവയസ്കന്റെ ജീവിതനൊമ്പരമാണ്. ഭാര്യയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് സംസ്കരിക്കാന്‍ കൊണ്ടുപോകാന്‍ കൈയ്യില്‍ പൈസ ഇല്ലാതായ ഒരു ഇന്ത്യക്കാരന്റെ മുഖം. ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദനാ മജ്ഹി എന്ന 42കാരന്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് മൃതദേഹവുമായി നടന്നുതുടങ്ങിയത്. മൃതദേഹവും തോളിലേറ്റി പന്ത്രണ്ടു വയസുകാരിയായ മകളേയും ഒപ്പം കൂട്ടി പത്ത് കിമീറ്ററോളം ദനാ മജ്ഹി കാല്‍നടയായി സഞ്ചരിച്ചു.

ഈ അവസരത്തിലാണ് ഒരു പ്രാദേശിക വാര്‍ത്ത ചാനല്‍ സംഘം ദനാ മജ്ഹിയെ കണ്ടുമുട്ടിയതും ഇദ്ദേഹത്തിന്റെ കഥ അറിയുന്നതും. മാധ്യമപ്രവര്‍ത്തകര്‍ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പ്രശ്‌നം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന അന്‍പത് കിമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയുമായിരുന്നു.

ദരിദ്രനാണെന്നും ആംബുലന്‍സ് വാടക നല്‍കാനുള്ള ശേഷി തനിക്കില്ലെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നുവെന്ന് മജ്ഹി മാധ്യമങ്ങളോട് പറയുന്നു. എന്നാല്‍ സഹായമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെയാണ് ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പുതഞ്ഞെടുത്ത് ഇയാള്‍ തന്‍െ ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. മജ്ഹിയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങളെല്ലാം വന്‍പ്രാധാന്യത്തോടെയാണ് നല്കിയത്.

Related posts