കൗമാരക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍.
ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഭാര്യ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗന്‍ സ്വദേശികളാണ് അറസ്റ്റിലായത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പീഡനം നടക്കുമ്പോള്‍ യുവതി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തി.
പീഡന വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയന്ന പെണ്‍കുട്ടി പീഡന വിവരം പുറത്താരോടും പറഞ്ഞില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
ഇതുകണ്ടാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നും വേറെ ഏതെങ്കിലും പെണ്‍കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും വ്യക്തമല്ല.