ഒളിച്ചോടിപ്പോയ യുവതിയെ തേടിപ്പിടിച്ച് നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ 23കാരിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും വസ്ത്രം ഉരിയുന്നതും വീഡിയോയില്‍ കാണാം. മറ്റ് സ്ത്രീകള്‍ക്കും കുട്ടികളുമൊക്കെ ദൃക്സാക്ഷികളായിരുന്നു.
മര്‍ദിച്ച് നഗ്നയാക്കി നടത്തിയതിനു പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി.
യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയിരുന്നെന്നും ഭര്‍ത്താവും നാട്ടുകാരും ഇവരെ അന്വേഷിച്ച് കണ്ടെത്തി യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.