യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു തൊട്ടുപിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാവും ജീവനൊടുക്കി. തമിഴ്നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27, അമ്മ ശിവകാമി (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതിലുള്ള മനോവിഷമം കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് മുരളി, ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളിയും മുരളിയുടെ അമ്മ ശിവകാമിയും ജീവനൊടുക്കിയത്.
ശേഖര്‍- ശിവകാമി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ജോലാര്‍പേട്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.