കൊല്ലം കൊട്ടിയത്ത് കഴിഞ്ഞദിവസം രാത്രി വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും കൂടി തല്ലി പരിക്കേല്‍പ്പിച്ചതായി പരാതി. കൊട്ടിയം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. മര്‍ദത്തില്‍ പരിക്കേറ്റ വീട്ടമ്മ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ- ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.
37കാരിയായ വീട്ടമ്മ. അവര്‍ക്കു കൂടി വിഹിതമുള്ള വീട്ടിലാണ് ഭര്‍ത്താവ് താമസിക്കുന്നത്. യുവതി അവരുടെ മാതാപിതാക്കളുടെ കൂടെയും. വേര്‍പിരിയുന്നതിനായുള്ള കേസ് കോടതിയില്‍ നടക്കുകയാണ്.
തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അന്യ സ്ത്രീകള്‍ വന്നുപോകുന്നുവെന്ന സംശയം മൂലം അന്വേഷിക്കാനെത്തിയതാണ് യുവതി. രാത്രി സ്വന്തം കാറിലാണ് ഇവര്‍ വന്നത്. തന്റെ 80 പവന് സ്വര്‍ണം വിറ്റ് പണംമുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതമായ സ്ത്രീക്ക് പാതിരാത്രിയില്‍ എന്ത് കാര്യമെന്ന് ചോദിച്ച സ്ത്രീ നിയന്ത്രണം വിട്ട് വൈകാരികമായി സംസാരിച്ചു.
ഈ സമയം ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് സ്ത്രീയെ തല്ലുകയും തൊഴിക്കുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ച സമയത്താണ് സ്ത്രീക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നത്.
ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ഭര്‍ത്താവിന്റെ കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതും വിവാദമായി. മൊബൈല്‍ വാങ്ങി നിലത്തടിച്ചായിരുന്നു അവര്‍ അരിശം തീര്‍ത്തത്. അതോടെ പ്രശ്നം സംഘര്‍ഷാവസ്ഥയായി.
ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപിച്ച് സ്ത്രീ പരാതി നല്‍കിയതോടെ പൊലീസ് രണ്ട് പേരെയും സ്റ്റേഷനില്‍ കൂട്ടി കൊണ്ടുപോയി സ്വന്തം ജാമ്യത്തില്‍ വിട്ടു. സംഭവത്തോടെ നാട്ടുകാര്‍ ഭര്‍ത്താവിനെതിരേ തിരിഞ്ഞിട്ടുണ്ട്.