പട്ടാപ്പകല്‍ നൈറ്റി ധരിച്ചെത്തിയ ഭാര്യാ കാമുകനെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താനുള്ള കാമുകന്റെ ശ്രമം പാളിയതോടെയാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാന്‍ കാമുകന് ഒരു സ്കാര്‍ഫും ധരിച്ചിരുന്നു. പൂനെയിലെ ബിബ് വേവാഡിയിലാണ് സംഭവം. ഭര്‍ത്താവിന്റെ മുന്‍ സുഹൃത്തായ രാജേഷ് ഗിസുലാല്‍ മെഹ്ത്ത (44)യാണ് പിടിയിലായത്.
രാജേഷും പരാതിക്കാരന്റെ ഭാര്യയും കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. പരാതിക്കാരന് വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സന്ദര്‍ശനം നടത്തുക പതിവായിരുന്നു. അയല്‍വാസികള്‍ തിരിച്ചറിയാതിരിക്കാനാണ് ഇയാള്‍ നൈറ്റിയും സ്കാര്‍ഫും ധരിക്കുന്നത്. ഭാര്യയും രാജേഷും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പരാതിക്കാരന് അറിയാമായിരുന്നു. വീട്ടിലെ സുരക്ഷ ഗാര്‍ഡ് ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നു. തുടര്‍ന്നിയാള്‍ രാജേഷിനെ വീട്ടില്‍ വരരുതെന്ന് പറഞ്ഞ് വിലക്കിയിരുന്നു. എന്നാല്‍ രാജേഷ് ബന്ധം തുടരുകയായിരുന്നു.
സംഭവദിവസം രാവിലെ പതിനൊന്നുമണിയോടെ ജിമ്മില്‍ പോയെത്തിയ യുവാവ് ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ദുര്‍ഗന്ധം മണത്തതോടെ ഉറക്കത്തില്‍ നിന്നുമെണീറ്റ ഭര്‍ത്താവ് സമീപത്ത് നൈറ്റി ധരിച്ച് നില്‍ക്കുന്നയാളെ കണ്ട് അമ്പരന്നു. പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതി യുവാവിനെ മര്‍ദ്ദിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യുവാവ് നുഴഞ്ഞുകയറ്റക്കാരനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിക്കുകയായിരുന്നു.