ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷ​വും കു​ട്ടി​ക​ളോ​ടൊ​പ്പം ഭ​ര്‍​ത്തൃ​വീ​ട്ടി​ല്‍ താ​മ​സം; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം യു​വ​തി​ക​ൾ ഭ​ർ​തൃ ഗൃ​ഹ​ത്തി​ൽ നി​ന്നും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ചെ​റു പ്രാ​യ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​മെ​ങ്കി​ൽ സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​ത്തി അ​വ​ളെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കും. ഇ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഭ​ര്‍​ത്താ​വ് മ​രി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

“എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട ചോ​ദ്യം ‘നി​ങ്ങ​ൾ ഇ​പ്പോ​ൾ എ​വി​ടെ താ​മ​സി​ക്കും?’ എ​ന്നാ​യി​രു​ന്നു. “അ​മ്മാ​യി​യ​മ്മ​യോ​ടൊ​പ്പം” എ​ന്ന് ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ വി​ക​സി​ച്ചു.

കാ​ര​ണം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ അ​ത് അ​ത്ര​ശ​ക്ത​മ​ല്ല. നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വ് അ​വി​ടെ ഉ​ള്ള​തു​വ​രെ മാ​ത്ര​മേ നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ ഭ​ർ​തൃ​വീ​ട്ടു​മാ​യി ബ​ന്ധ​മു​ള്ളൂ. എ​ന്നാ​ൽ, എ​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ത് ശ​രി​യ​ല്ല, ഞാ​ൻ വ​ള​രെ​യ​ധി​കം അ​നു​ഗ്ര​ഹീ​ത​യാ​ണ്.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

യോ​ഗ അ​ധ്യാ​പി​ക കൂ​ടി​യാ​യ ഇ​ഷു​വി​ന്‍റെ ദൈം​നം​ദി​ന ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​മ്മാ​യി അ​ച്ഛ​നൊ​പ്പം ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തും അ​മ്മാ​യി അ​മ്മ ഇ​ഷു​വി​ന്‍റെ ത​ല​യി​ൽ നി​ന്ന് പേ​ൻ നോ​ക്കു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. സ്വ​ന്തം മ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​ത് പോ​ലെ മ​രു​മ​ക​ളെ​യും നോ​ക്കു​ന്ന അ​മ്മാ​യി അ​ച്ഛ​നും അ​മ്മാ​യി അ​മ്മ​യും ന​ല്ല മ​ന​സി​ന് ഉ​ട​മ​യാ​ണെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Related posts

Leave a Comment