ഭാര്യയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായാണ് ഇയാള്‍ മുങ്ങിയത്.
പുതുശേരിമല ഫിറോസ് നിവാസില്‍ റഹിം (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയം അലമാര വെട്ടിപ്പൊളിച്ചാണ് ഇയാള്‍ സ്വര്‍ണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു.
മോഷണവിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന സൂചന ലഭിച്ചത്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹിമിന്റെ യാത്ര. നൂറോളം ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
മറ്റൊരാളുടെ ഫോണില്‍നിന്ന് റഹിം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടര്‍ന്ന് തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണം പകുതി വിറ്റതായും ബാക്കി പലയിടങ്ങളില്‍ പണയപ്പെടുത്തിയതായും കണ്ടെത്തി. 50,000 രൂപ ചെലവഴിച്ചിരുന്നു. ഒരു ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റഹിമിനെ റിമാന്‍ഡ് ചെയ്തു.