ഭാര്യയ്ക്കെതിരേ ബലാല്‍സംഗ പരാതി നല്കി യുവാവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യയ്ക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്.
പത്ത് വര്‍ഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്നാണ് ആരോപണം. ഭാര്യയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
മുന്‍ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. പത്ത് വര്‍ഷമായി ഇരുവരും ഭാര്യാഭര്ത്താക്കന്മാരായാണ് ജീവിക്കുന്നത്.
ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്.
രണ്ട് മക്കളുടേയും ഡിഎന്‍എ പരിശോധന നടത്തിയതിനു ശേഷമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.
പത്ത് വര്‍ഷമായി സന്തുഷ്ട ദാമ്പത്യമായിരുന്നു ഇരുവരുടേയും. എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പിന്നീട് സംശയം തോന്നിത്തുടങ്ങി.
തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ ചാറ്റുകളും മറ്റും പരിശോധിച്ചതില്‍ നിന്നാണ് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മനസ്സിലായത്.
തുടര്‍ന്നാണ് ഭാര്യയ്ക്കെതിരെ പരാതിയുമായി ഇയാള്‍ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ പരാതി സൂററ്റിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫയലില്‍ സ്വീകരിച്ചു.
ഭാര്യയ്ക്കെതിരെ സിആര്‍പിസി സെക്ഷന്‍ 156 പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസിനെ സമീപിച്ചിരുന്നതായി ഇദ്ദേഹത്തിന്റെ അഭിഭാഷകന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.