ഭാര്യെ കാറിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റ്. വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
വിചാരണയ്ക്കായി കോടതിയില്‍ എത്തിയ മണിമാല എന്ന 38കാരിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് രമേശ് (45), കാര്‍ ഡ്രൈവര്‍ പാണ്ടിരാജ് (22) എന്നിവരാണ് അറസ്റ്റിലായത്.
രമേശ് 15 വര്‍ഷം മുന്‍പാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മില്‍ ചേര്‍ച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു.
തുടര്‍ന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ വച്ച് യുവതിയെ കാറിടിച്ചത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ മേലെ വണ്ടി ഇടിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭര്‍ത്താവ് നല്കിയ ക്വട്ടേഷനാണെന്ന് മനസ്സിലാകുന്നത്. പരുക്കേറ്റ യുവതി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.