ട്രാഫിക് നിയമം തെറ്റിച്ച ഭര്‍ത്താവിന്റെ ഫോട്ടോസഹിതമുള്ള മെമ്മോ ഭാര്യയ്ക്ക് കിട്ടി, ഇനി വിവാഹമോചനമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഭാര്യ!

bikeഒരു പെറ്റി കിട്ടിയാല്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടിവരുമോ? അഹമ്മദാബാദില്‍ സംഭവിച്ച ഈ കാര്യത്തെക്കുറിച്ച് കേട്ടാല്‍ ആരും പറയും എപ്പഴേ ഡൈവേഴ്‌സ് ആയെന്ന്. ഉമാദത്തന്റെ (യഥാര്‍ഥപേരല്ല) ഭാര്യ ജയപ്രദയ്ക്ക് ട്രാഫിക് പോലീസിന്റെ മെമ്മോ കിട്ടി. ഭര്‍ത്താവ് ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴയൊടുക്കണം എന്നു പറഞ്ഞുള്ളതായിരുന്നു മെമ്മോ. ഗതാഗത നിയമം തെറ്റിച്ച് ബൈക്ക് ഓടിച്ച ഇയാളുടെ ഫോട്ടോ സഹിതമുള്ള മെമ്മൊ ഭാര്യയെ ഞെട്ടിക്കുന്നതായിരുന്നു.

സംഭവം എന്തെന്നുവച്ചാല്‍ മറ്റൊരു യുവതിയുമായി ബൈക്കില്‍ കറങ്ങുന്ന ഫോട്ടോയാണ് ട്രാഫിക്ക് പോലീസ് സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞത്. ഇതോടെ ഭാര്യ കലിപ്പിലായി. നേരേ പോലീസ് സ്‌റ്റേഷനിലേക്ക് യുവതി ഒാടി. യുവതിയെ കുറിച്ച് യാതൊന്നും അറിവില്ലാത്ത പോലീസ് അവരുടെ ചോദ്യത്തിന് മുന്‍പില്‍ പകച്ചുപോയി. വളരെ നേരത്തെ സംസാരത്തിന് ശേഷം അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടെങ്കിലും ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്കു പോയെന്നാണ് പ്രദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്്.

Related posts