ഭാര്യയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വച്ചു പിണങ്ങാറുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ ആ പിണക്കം പുറത്തുകാട്ടാതെയിരിക്കാന് പരമാവധി ശ്രമിക്കാറുണ്ട്.
എന്നാല്‍ വഴക്ക് പരിധിവിട്ടാല്‍ എന്ത് ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഉണ്ടായത്. ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ പകുതി തുക ഭാര്യ നല്‍കിയില്ലെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്.
സിഡ്നിയിലെ ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ശേഷം മുഴുവന്‍ തുകയും ഭര്‍ത്താവ് നല്കാന് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം കലശലായതോടെ ഭര്‍ത്താവ് പോലീസിനെ വിളിക്കുകയായിരുന്നു.ചീറിപ്പാഞ്ഞ് എത്തിയ പോലീസ് കണ്ടത് വഴക്കിടുന്ന ദമ്പതികളെയാണ്. പൊലീസിന്റെ നമ്പര്‍ സ്വന്തം ഭാര്യ ബില്ലിന്റെ തുക നല്കാത്തതിനല്ല ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് ഇവരെ ഉപദേശിച്ചു. ഒടുവില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ വഴക്കുതീര്‍ന്നു.