ഭർത്താവ് പാലിൽ വെള്ളം ചേർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങി വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ. രാജസ്ഥാനിലെ രാജ്കേരയിൽ നിന്നുള്ള യുവാവ് അഗ്രയിലെ രാജ്പൂർ ചുങ്കിയിൽ നിന്നുള്ള യുവതിയെ രണ്ട് വർഷം മുൻപാണ് വിവാഹം കഴിച്ചത്.
പാൽ വിൽപനയായിരുന്നു യുവാവിന്റെ തൊഴിൽ. പാലിന്റെ അളവ് കൂട്ടി ലാഭമുണ്ടാക്കാൻ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് പതിവായിരുന്നു.
എന്നാൽ ഇതിനെ കുറിച്ച് ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഒരു തവണ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് കണ്ടപ്പോൾ തന്നെ യുവതി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.
ഇത്തരത്തിൽ പാലിൽ മായം ചേർത്തുള്ള വരുമാനം വേണ്ടന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നാലെ ഭാര്യ വീട് വിട്ടിറങ്ങി പോവുകയായിരുന്നു.