കുറവിലങ്ങാട്: യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ ഉഴവൂർ സ്വദേശിനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്.
ഉഴവൂർ കുന്നാംപടവിൽ ബിനോയ്-ലാലി ദമ്പതികളുടെ മകൾ മീര (32) യാണ് അമേരിക്കയിൽ ചികിത്സയിലുള്ളത്.
ഗർഭിണിയായ മീരയ്ക്ക് വെടിയേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞതായാണ് നാട്ടിലുള്ള അയൽവാസികളെ വിദേശത്തുള്ള ബന്ധുക്കൾ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മീരയുടെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളിൽ അമൽ റെജിയെ അറസ്റ്റ് ചെയ്തതിട്ടുണ്ട്.