തന്നെ വഞ്ചിച്ച് കാമുകിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഭർത്താവിനുള്ള ശിക്ഷ വ്യത്യസ്തമായി നടപ്പാക്കി ഭാര്യ. കൊളമ്പിയയിലാണ് സംഭവം. ഭർത്താവിനെ നഗ്നനാക്കിയതിനു ശേഷം അദ്ദേഹത്തെ കാറിനു മുകളിൽ കിടത്തി പട്ടാപ്പകൽ നഗരത്തിൽ കൂടി കാറോടിക്കുകയാണ് ഭാര്യ ചെയ്തത്.
ജൈറോ എന്നാണ് ഭർത്താവിന്റെ പേര്. ബാരാൻക്വില നഗരത്തിലെ ഒരു ഹോട്ടലിൽ വച്ചാണ് ജൈറോയും കാമുകിയും ഭാര്യയുടെ മുമ്പിൽപ്പെട്ടത്. താൻ പിടിക്കപ്പെട്ടുവെന്ന് മനസിലായ ജൈറോ ഭാര്യയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു.
ജൈറോയുടെ മാപ്പ് അപേക്ഷയിൽ തണുക്കാതിരുന്ന ഭാര്യ ഒരു നിബന്ധന മുമ്പോട്ടു വെച്ചു. തന്റെ വാഹനത്തിനു മുകളിൽ നഗ്നനായി കിടക്കണമെന്നാണ് ഇവർ പറഞ്ഞത്. യാതൊന്നും ചിന്തിക്കാതെ സമ്മതം മൂളിയ ജൈറോയെ കാറിനു മുകളിൽ കിടത്തി ഭാര്യ നഗരത്തിൽ കൂടി കാറോടിക്കുകയാണ് ചെയ്തത്.
കൈയിലിരുന്ന തുണി ഉപയോഗിച്ച് ജൈറോ മുഖം മറച്ചുവെങ്കിലും കാറ്റിന്റെ ശക്തിയിൽ അത് പറന്നു പോയി. സംഭവം കണ്ടവരെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.