ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. മാള പോലീസ് സ്റ്റേഷനിലാണ് സംഭവം.
തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.