തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നതിനെച്ചൊല്ലി പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മില്‍ കലഹം.
തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസെത്തി പിന്തിരിപ്പിച്ചു. എന്നാല്‍ താന്‍ അമിതമായി വേദന സംഹാരി ഗുളിക കഴിച്ചിട്ടുണ്ടെന്നു യുവാവു വെളിപ്പെടുത്തിയതോടെ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.
തൊടുപുഴ നഗരത്തില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
മൂന്നു മാസം മാത്രം ആയതേയുള്ളു പ്രണയിച്ച് വിവാഹം കഴിച്ച വയനാട് സ്വദേശിയായ ആഷികും (28) വണ്ണപ്പുറം സ്വദേശിനിയായ മഞ്ജുഷയും (26) ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്.
പലപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെയും കലഹിച്ചതിനു ശേഷമാണ് ഇരുവരും തൊടുപുഴയിലെത്തിയത്. ഇതിനിടെയാണ് യുവാവ് തൊടുപുഴ പാലത്തില്‍നിന്നു പുഴയില്‍ ചാടാന്‍ ശ്രമിച്ചത്.