ഭാര്യയ്ക്ക് വലിയതോതില്‍ വണ്ണം കൂടുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. മീററ്റിലാണ് സംഭവം.
സല്മാന് എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ നസ്മ പോലീസിനെ സമീപിച്ചു.
തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു.
ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്മാന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.