ബംഗളുരുവിലേക്കെന്നു പറഞ്ഞ് ഭാര്യമാരെ പറ്റിച്ച് ബാങ്കോക്കില് കറങ്ങാന് പോയ ഭര്ത്താക്കന്മാര് തിരികെയെത്തിയപ്പോള് അവര്ക്ക് കിട്ടിയത് എട്ടിന്റെ പണി.
ബംഗളൂരുവിലാണ് തരികിട ഭര്ത്താക്കന്മാര്ക്ക് ഇങ്ങനെ എട്ടിന്റെ പണി കിട്ടിയത്. ഇവര്ക്കു പറ്റിയ അമളി സോഷ്യല് മീഡിയയിലൂടെ എല്ലാവരും അറിയുകയും ചെയ്തു.
ഇവര്ക്ക് പറ്റിയ അബദ്ധം ട്വിറ്ററിലും മറ്റ് സോഷ്യല് മീഡിയയില് വൈറലാണ് ഇപ്പോള്. ഇവര്ക്ക് കിട്ടിയ പണിയില് ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് കമന്റും ഷെയറും ചെയ്യുന്നതില് ഭൂരിപക്ഷം പേരും.
ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞാണ് ഇവര് ബാങ്കോക്കിലേക്ക് ടൂര് പോയത്.
ബാങ്കോക്ക് സന്ദര്ശനമൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴാണ് പണി പാളിയത്.
തങ്ങളുടെ തട്ടിപ്പ് ആരും അറിയില്ലെന്നാണ് ഇവര് കരുതിയത് എന്നാല് കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള് കാണുന്നത് ഇവരുടെ വീടുകളില് പോലീസ് പോസ്റ്റര് ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോള് തരംഗമാകുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില് വിദേശത്ത് പോയി തിരികെ വരുന്നവര് 14 ദിവസം നിരീക്ഷണത്തില് കഴിയണമെന്നത് നിര്ബന്ധമാണ്.
അപ്രകാരമാണ് ഇവരുടെ വീടുകളില് പോസ്റ്റര് പതിപ്പിച്ചത്. എയര്പോര്ട്ടില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പോലീസുകാര് പോസ്റ്റര് പതിപ്പിക്കാനായി എത്തിയപ്പോള് പോലീസുകാരോട് ഭര്ത്താക്കന്മാര് ദേഷ്യത്തോടെ തട്ടിക്കയറുന്നതും ഒരാളുടെ ഭാര്യ കാര്യമറിയാതെ അന്തംവിട്ട് നില്ക്കുന്നതും ഫോട്ടോയില് കാണാം.
എന്തായാലും ഭാര്യമാരെ കബളിപ്പിച്ച് ബാങ്കോക്കിലും പട്ടായയിലുമൊക്കെ പോകുന്നവര്ക്ക് ഒരു പാഠമാവുകയാണിത്.